swagatha-sangham-

ചിറയിൻകീഴ്: ശ്രീനാരായണ ഗുരു മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ ഓം സത്യം,ധർമ്മം,ദയ,ശാന്തി എന്ന് ഫലകത്തിൽ ആലേഖനം ചെയ്തു നടത്തിയ സന്ദേശ പ്രതിഷ്ഠയുടെ 103-ാം വാർഷികാഘോഷ സ്വാഗതസംഘ രൂപീകരണം നടന്നു. ഗുരുദേവ ദർശനപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ചെമ്പഴന്തി ഗുരുകുലം സ്വാമി അഭയാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ,ഗുരുദർശന പ്രഭാഷകൻ ബി.ആർ.രാജേഷ്,ഗുരുവീക്ഷണം മാസിക എഡിറ്റർ പി.ജി.ശിവ ബാബു,ഗുരുദേവ ദർശന പഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ,സെക്രട്ടറി ലാൽ സലാം എന്നിവർ പങ്കെടുത്തു.