
കഴക്കൂട്ടം: പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു.കഴക്കൂട്ടം അമ്പലത്തിൻകര ലക്ഷം വീട്ടിൽ സിബിൻ (തക്കുടു,23) ആണ് അറസ്റ്രിലായത്.കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആക്രമണം നടത്തുകയും പൊലീസുകാരുടെ തല അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ്. നേരത്തേ ബാർ ഹോട്ടലിൽ അടിയുണ്ടാക്കിയതടക്കം വേറെയും കേസുകൾ സിബിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.കഴക്കൂട്ടം എസ്.എച്ച്.ഒ ശ്രീകുമാർ,എസ്.ഐ അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.