തിരുവനന്തപുരം: സാമൂഹ്യനീതിവകുപ്പും ജില്ലാപഞ്ചായത്തും സംയുക്തമായി ഉണർവ് 2024 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര വിമൻസ് കോളേജിൽ ആന്റണി രാജു എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. 11 സ്‌പെഷ്യൽ സ്‌കൂളുകളും ഒരു ബഡ്സ് സ്‌കൂളും വിമൻസ് കോളേജിലെ ഭിന്നശേഷിക്കുട്ടികളുടെ ഗ്രൂപ്പായ പ്രാപ്തയും ഘോഷയാത്രയുടെ ഭാഗമായി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,അസി.കളക്ടർ സാക്ഷി മോഹൻ,ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷൈനി മോൾ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 8.30ന് കളക്ടർ അനുകുമാരി പതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിക്കും. കലാപരിപാടികളുടെ ഉദ്‌ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിക്കും.വിവിധ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും. സമാപന സമ്മേളനം വൈകിട്ട് 5ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.