
രണ്ടാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി/ന്യൂജെൻ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 5 മുതൽ 17 വരെ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 4, 5, 17, 18 തീയതികളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്സി. ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 5 മുതൽ 13 വരെ നടത്തും.
രണ്ടാം സെമസ്റ്റർ ബി.പി.എ. മ്യൂസിക്, ബി.പി.എ. മ്യൂസിക് (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ ആരംഭിക്കും.
വിദൂരവിദ്യാഭ്യാസ വിഭാഗംനടത്തിയ നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി പരീക്ഷയുടെ വൈവവോസി 5, 6 തീയതികളിൽ നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗംനടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവയും പ്രോജക്ട് വൈവയും 16 ന് സർവകലാശാല സെനറ്റ് ഹൗസ് ക്യാമ്പസ്സിലെ ഡീൻസ് റൂമിൽ നടത്തും.
എം.ജി സർവകലാശാല 
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാംസെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം, (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) ഒന്നാംസെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷകൾക്ക് 12 വരെ ഫീസ് അപേക്ഷിക്കാം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിവോക്ക് ബിസിനസ് അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതീയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 9.10 തീയതികളിൽ മുരിക്കശ്ശേരി പാവനാത്മാ കോളേജിൽ നടക്കും
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ ബിരുദം പ്രൈവറ്റ് രജിസ്ട്രേഷൻ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ മൂന്ന് മുതൽ ഒമ്പത് വരെയും, പിഴയോടു കൂടി 11 വരെയും അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ
ജോയിന്റ് പ്രോഗ്രാം ഇൻ എം.എസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം.എസ്.സി. ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) എന്നിവയുടെ ഒന്നാം സെമസ്റ്റർ (ജോയിന്റ് സി.എസ്.എസ്), റഗുലർ/ സപ്ലിമെന്ററി, നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 10 മുതൽ 13 വരെയും പിഴയോടുകൂടി 16 വരെയും അപേക്ഷിക്കാം.