
ചിറയിൻകീഴ്: അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിയ പ്രതികളെ ചിറയിൻകീഴ് എക്സൈസ് അറസ്റ്റ് ചെയ്തു.മാമ്പളളി പുതുവൽ പുരയിടം വീട്ടിൽ അന്തോണീസ് (40),കായിക്കര ഏറത്ത് കടൽപ്പുറം വീട്ടിൽ രാജേന്ദ്രലാൽ (62),കായിക്കര തൈതോട്ടം വീട്ടിൽ മോഹൻദാസ് (59) എന്നിവരെയാണ് അബ്കാരി കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 25 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേ ദിനത്തിൽ അഞ്ചുതെങ്ങ്,മാമ്പള്ളി,കായിക്കര ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് മദ്യ വില്പന കണ്ടെത്തിയത്. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ആർ.രാജേഷ്,പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഹാഷിം,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്,സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്,അജാസ്,ശരത്ബാബു,ശരത്,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബിസ്മി,സ്മിത,രാരി എന്നിവർ പങ്കെടുത്തു.