
തിരുവനന്തപുരം: വാർഡ് വിഭജന അപാകതയ്ക്കെതിരെ നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.പത്മകുമാർ നടത്തിയ ഉപവാസം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. നൽകുന്ന പരാതികൾക്ക് മാന്യമായ തീരുമാനമുണ്ടാവാത്തപക്ഷം കോടതിയെ സമീപിക്കാനും ജനകീയ സമരങ്ങളോടൊപ്പം നിൽക്കാനും കോൺഗ്രസ് തയ്യാറാകുമെന്ന് പാലോട് രവി പറഞ്ഞു. വാർഡ് പ്രസിഡന്റ് അജിത് നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നേതാക്കളായ ജി.എസ്.ബാബു, ടി.ശരത്ചന്ദ്രപ്രസാദ്,ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ,ഡോ.സ്റ്റാൻലി ജോൺസ്, ഡി.സി.സി നേതാക്കളായ ചെമ്പഴന്തി അനിൽ,ചാല സുധാകരൻ,വള്ളക്കടവ് നിസാം,സി.ജയചന്ദ്രൻ,അഡ്വ.ലഡ്ഗർ ബാവ,കൈമനം പ്രഭാകരൻ,ശ്രീകണ്ഠൻ നായർ,കടകംപള്ളി ഹരിദാസ്,അഭിലാഷ്,ബ്ലോക്ക് പ്രസിഡന്റുമാരായ സേവിയർ ലോപ്പസ്,ആർ.ഹരികുമാർ,ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,കൗൺസിലർമാരായ ജോൺസൺ ജോസഫ്,പി.ശ്യാംകുമാർ,ആക്കുളം സുരേഷ്,വനജ രാജേന്ദ്രബാബു,എസ്.സതികുമാരി,സെറാഫിൻ ഫ്രെഡി,മുൻ കൗൺസിലർ പേട്ട അനിൽ,മണ്ഡലം പ്രസിഡന്റുമാരായ എസ്.എം.ഷാജി,റോബിൻ ജോസഫ്,ഗിൽഡ ജെയിംസ്,വിജയകുമാർ,ഷാജി ഡിക്രൂസ്,മൺസൂർ തുടങ്ങിയവർ പങ്കെടുത്തു.