
പൂവാർ: അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിലെ 91-ാം വാർഷിക മഹോത്സവത്തിന്റെ ഉത്സവ നോട്ടീസ് പ്രകാശനവും കാൽനാട്ട് കർമ്മവും നടന്നു. വി.എസ് പരമേശ്വരൻ നോട്ടീസ് പ്രകാശനം ചെയ്തു. കാൽനാട്ടു കർമ്മം ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ നിർവഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് വി.എസ്. ഷിനു ജനറൽ സെക്രട്ടറി എസ്.പി.സോണി, ട്രഷറർ ബി.ജയകുമാർ, വൈസ് പ്രസിഡന്റുമാരായ ദിപു അരുമാനൂർ, ആർ.സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറിമാരായ എൻ. വിഷ്ണു നാരായണൻ, ആർ.സുമേഷ്, വോളന്റിയേഴ്സ് ക്യാപ്റ്റൻ എസ്. ഷാജികുമാർ, വൈസ് ക്യാപ്റ്റൻമാരായ എ.രാജീവ്, പ്രസന്ന ദാസ്, ക്ഷേത്രയോഗം മുൻകാല ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 91-ാം വാർഷിക മഹോത്സവം 2025 ജനുവരി 25ന് ആരംഭിച്ച് ഫെബ്രുവരി 3ന് സമാപിക്കും. 24ന് രാവിലെ 8ന് ശ്രീ ഏകദശ മുദ്ര മഹായജ്ഞം നടക്കുമെന്ന് ക്ഷേത്രയോഗം ഭരണസമിതി അറിയിച്ചു.