തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗവും ട്രിവാൻഡ്രം ഫിസിയാട്രിസ്‌റ്റ് ക്ലബും സംയുക്തമായി പ്രത്യേക ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിക്കും. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് വാഹനമോടിക്കാൻ വേണ്ട മാർഗനിർദ്ദേശങ്ങളും ഡ്രൈവിംഗ് ലൈസൻസിനാവശ്യമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതാണ് ക്യാമ്പ്. താത്പര്യമുള്ളവർ നാളെ രാവിലെ 10ന് ജനറൽ ആശുപത്രിയിലെ പത്താംവാർഡിൽ ആധാർ കാർഡ്,ഭിന്നശേഷി കാർഡ്,അനുബന്ധ ചികിത്സാരേഖകൾ എന്നിവ സഹിതം ഹാജരാവണം. വിവരങ്ങൾക്ക് 04712516000,04712516253.