
കുളത്തൂർ: കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹ യജ്ഞത്തിന് തിരിതെളിഞ്ഞു. കോലത്തുകരയിൽ നടന്ന ചടങ്ങ് സ്വാമി ബോധി തീർത്ഥ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യ സുകുമാരിമാരാത്ത്,ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ, സെക്രട്ടറി എസ്.സതീഷ് ബാബു, ക്ഷേത്ര സമാജാംഗങ്ങൾ, അറിവാണ് ഈശ്വരൻ ഗുരുദർശൻ പഠനകേന്ദ്രം ചെയർപേഴ്സൺ രാജലക്ഷ്മി അജയൻ,അഭിരാമി തുടങ്ങിയവർ പങ്കെടുത്തു. 8 വരെ നീണ്ടുനിൽക്കുന്ന സപ്താഹ യജ്ഞം അറിവാണ് ഈശ്വരൻ ഗുരുദർശൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ 1 വരെയാണ് ഗുരുദേവ ഭാഗവത പാരായണം.