തിരുവനന്തപുരം: മലങ്കര മർത്തോമ്മ സഭ തിരുവനന്തപുരം, കൊല്ലം ഭദ്രാസനാധിപൻ ഡോ.ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ ക്രിസ്മസ് സന്തോഷം പങ്കിടുന്നതിനായി തിരുവനന്തപുരം നഗരത്തിലെ രാഷ്ട്രീയ,സാംസ്കാരിക, മതനേതാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ,കടന്നപ്പള്ളി രാമചന്ദ്രൻ, ജെ.ചിഞ്ചുറാണി, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാവ് വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.