g-sudhakaran

തിരുവനന്തപുരം: അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ നിന്ന് മുതിർന്ന നേതാവ് ജി. സുധാകരനെ ഒഴിവാക്കിയതിൽ ആലപ്പുഴ ജില്ലാ സെകട്ടറിയോട് സി.പി.എം സംസ്ഥാന നേതൃത്വം വിശദീകരണം തേടി. സുധാകരനെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണ് ക്ഷണിക്കാത്തതെന്ന ജില്ലാ സെക്രട്ടറിയുടെ മറുപടിയെയും സംസ്ഥാന നേതൃത്വം വിമർശിച്ചു. ജി. സുധാകരന്റെ വീടിന് തൊട്ടടുത്ത് നടന്ന ഏരിയ സമ്മേളനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഉദ്ഘാടന ചടങ്ങിലും പൊതുസമ്മേളനത്തിലും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല.