lion

തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ സമഗ്രശിക്ഷാ കേരളയുടെ സഹകരണത്തോടെ വ്യത്യസ്ത കഴിവുകളുള്ള കുട്ടികളുടെ കലാമേള തിരുവനന്തപുരം ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ എം.എ.വഹാബ് മേള ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ആർട്സ് പ്രിൻസിപ്പൽ സെക്രട്ടറി ലയൺ എൻജി.ബിനു.എസ് അദ്ധ്യക്ഷത വഹിച്ചു. 200ൽപ്പരം കുട്ടികൾ കലാമേളയിൽ പങ്കെടുത്തു. വൈസ് ഗവർണർമാരായ ലയൺ ജയിൻ.സി.ജോബ്,ലയൺ വി.അനിൽകുമാർ,ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ലയൺ അഡ്വ.ജി.സുരേന്ദ്രൻ,ലയൺ സി.എ കെ.സുരേഷ്,സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.നജീബ്.ബി,തിരു. ജില്ലാ പി.ആർ.ഒ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.