തിരുവനന്തപുരം: സൂര്യ നൃത്തോത്സവ വേദിയിൽ 'മുദ്രനടനം" വീണ്ടുമെത്തുന്നു. ഇന്ത്യൻ സൈൻ ലാംഗ്വേജും നൃത്തവും സമന്വയിപ്പിച്ച മുദ്രനടനം ലോകഭിന്നശേഷി ദിനമായ ഇന്ന് സൂര്യ നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ അരങ്ങേറും.ഡഫ് എഡ്യൂക്കേറ്ററായ സിൽവി മാക്‌സി മേന രൂപകല്‌പന ചെയ്ത് 2016ൽ ആദ്യമായി അരങ്ങിലെത്തിച്ച മുദ്രനടനം 2019ലാണ് സൂര്യയുടെ വേദിയിലെത്തുന്നത്. സിൽവിയോടൊപ്പം തന്റെ 7ബധിരവിദ്യാർത്ഥികളന്ന് സൂര്യയിൽ ചുവടുവച്ചു. ഇത്തവണ ഡൗൺസിൻഡ്രോം വെല്ലുവിളി നേരിടുന്ന വിഷ്‌ണു അമർനാഥാണ് സിൽവിയോടൊപ്പം മുദ്രനടനം അവതരിപ്പിക്കുക. ഭരതനാട്യത്തിൽ മാസ്‌റ്റർ ബിരുദധാരിയാണ് വിഷ്ണു‌.തൈക്കാട് ഗണേശത്തിൽ ഇന്ന് വൈകിട്ട് 6.30നാണ് നൃത്താവതരണം.