തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തർക്കത്തെ തുടർന്ന് ഞായറാഴ്ച യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്രിൽ.കഴക്കൂട്ടം കുമളിക്കര സ്വദേശികളായ ബിജു(34),അനീഷ്(36),വിഷ്ണു(30),ഉണ്ണി(31) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴക്കൂട്ടം അമ്പലത്തിൻകര ജംഗ്ഷനിൽ രാത്രി 8.30ഓടെയായിരുന്നു സംഭവം.ആക്രമണത്തിൽ കഴക്കൂട്ടം അമ്പലത്തിൻകര വാറുവിളാകത്തു വീട്ടിൽ വൈശാഖിനെ(21)പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പൂർവ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.പ്രതികളെ കോടതിയിൽ ഹാജരാക്കും.