
ആറ്റിങ്ങൽ: ജില്ലാ സബ് ജൂനിയർ,ജൂനിയർ,അണ്ടർ 21,സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 233 പോയിന്റ് നേടി ആറ്റിങ്ങൽ കരാട്ടെ ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി.121 പോയിന്റോടെ ജെ.കെ.എൻ.എസ്.കെ പോത്തൻകോട് രണ്ടാം സ്ഥാനവും, 88 പോയിൻ്റോടെ യുണൈറ്റഡ് ഷിറ്റോറിയൂ കരാട്ടെ മൂന്നാം സ്ഥാനവും നേടി. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ജില്ലാ കരാട്ടെ അസോസിയേഷനായ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം ആണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.മേയർ ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചാമ്പ്യൻഷിപ്പിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ,ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ തുടങ്ങിയവർ മുഖ്യാതിഥികളായി.