
ഉദിയൻകുളങ്ങര: കേരള സംസ്ഥാന സർക്കാർ സ്വകാര്യമേഖലയിൽ പുതുതായി അനുവദിച്ച ചെങ്കൽ വട്ടവിള കാരുണ്യ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിംഗ് കോളേജിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ അദ്ധ്യക്ഷനായി. പാറശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ, കോവളം എം.എൽ.എ എം.വിൻസെന്റ്, പ്രിസൈഡിംഗ് ബിഷപ്പ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഡോ.ജോർജ് ഈപ്പൻ എന്നിവർ വിശിഷ്ടാതിഥികളായി. മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ, കാരുണ്യ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡി.രജീവ്, മാനേജിംഗ് ട്രസ്റ്റി എസ്.ആർ.പ്രവീജ, ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ, ചെങ്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജിത് കുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി, സി.എസ്.ഐ ഓലത്താന്നി റവറന്റ് എം.സുശീലൻ, ഓലത്താന്നി വിക്ടറി ഹൈസ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ് എസ്.രാഘവൻ നായർ, പ്രിൻസിപ്പൽ വിക്ടറി വി.എച്ച്.എസ്.എസ് ഓലത്താന്നി ജി.എസ്.ജ്യോതികുമാർ, വിക്ടറി ട്രെയിനിംഗ് കോളേജ് ഓലത്താന്നി ജിനേഷൻ എന്നിവർ ആശംസകളർപ്പിച്ചു. കാരുണ്യ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിംഗ് കോളേജിന്റെ ഡയറക്ടർ ബോർഡ് മെമ്പർ ആർ.പി.രാഹുൽ സ്വാഗതവും കാരുണ്യ ഐ.ടി.ഐ വട്ടവിള പ്രിൻസിപ്പൽ മാനോജ്.എം.ഫ്രാൻസിസ് കൃതജ്ഞതയും പറഞ്ഞു.