
കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും ലക്ഷ്യമാക്കി കലാസാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.ഞെക്കാട് ഹൈസ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച കൂട്ടായ്മ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷയായി.ഒ.എസ്.അംബിക എം.എൽ.എ മുഖ്യാതിഥിയായി.സിനിമാ സീരിയൽ താരം അഞ്ചുശ്രീ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.പ്രിയദർശിനി,ഗീതാ നസീർ,പഞ്ചായത്തിലെ വനിതാ മെമ്പർമാരായ ഒ.ലിജ,ഡി.രാഗിണി,രഹന നസീർ,ഷിബി,ഷിനി,വിദ്യ,ലളിതാംബിക എന്നിവർ പങ്കെടുത്തു.ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിത സ്വാഗതവും സെക്രട്ടറി ശ്രീലേഖ നന്ദിയും പറഞ്ഞു.1ന് രാത്രി നടത്തത്തോടെ പരിപാടികൾ സമാപിച്ചു.