തിരുവനന്തപുരം: അമ്പലമുക്ക് പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക നേതാവുമായിരുന്ന സി.എസ്.സുജാതനെ (അമ്പിളി) അനുസ്മരിക്കുന്നതിനായി ക്ഷേത്രം അന്നദാന മണ്ഡപത്തിൽ ചേർന്ന യോഗം സിനിമാ സംവിധായകൻ കെ.മധു ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം.കെ.ദേവരാജ് അദ്ധ്യക്ഷത വഹിച്ചു.വി.കെ.പ്രശാന്ത് എം.എൽ.എ,പൊലീസ് സംസ്ഥാന അസോസിയേഷൻ മുൻ സെക്രട്ടറി ജി.ആർ.അജിത്ത്, ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം സെക്രട്ടറി എ.പത്മകുമാർ,സിനിമാ - സീരിയൽ നിർമ്മാതാവ് കൃഷ്ണൻ സേതുകുമാർ,മുൻ ഗവ.പ്ലീഡർ അഡ്വ.പഞ്ചു,ഗംഗാധരൻ നായർ,മുരളീധരൻ നായർ,അഖിലം മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.