
മുടപുരം :കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത ഉദ്‌ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.വിനിത അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.സുനിൽ ,എസ്.സുലഭ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പവന ചന്ദ്രൻ,കടയറ ജയചന്ദ്രൻ ,ജയന്തി കൃഷ്ണ ,സൈജ നാസർ,സലീന റഫീക്ക് ,ആശ ,അനീഷ് ജി.ജി, സെക്രട്ടറി ലെനിൻ ,അസിസ്റ്റന്റ് സെക്രട്ടറി ശ്രീരേഖ ,എച് .ഐ അരവിന്ദ് ,എച് .ഐ റോഷി,വി.ഇ.ഒ ആതിര തുടങ്ങിയവർ പങ്കെടുത്തു.