photo

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ.നിസാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് വിഭജന രേഖ കത്തിച്ചു. മുട്ടപ്പലം സജിത്ത്,ബി.മനോഹരൻ,കെ.ഓമന,നസിയാ സുധീർ,പുതുക്കരി പ്രസന്നൻ,കടയ്ക്കാവൂർ അശോകൻ,ബിജു ശ്രീധർ,സി.എച്ച്.സജീവ്,മാടൻവിള നൗഷാദ്,ജി.സുരേന്ദ്രൻ,അഴൂർ വിജയൻ,മധു.എസ്,എസ്.ജി.അനിൽകുമാർ,റഷീദ് റാവുത്തർ,ജയാ സജിത്ത്,പി.ഷീജ,രാജൻ കൃഷ്ണപുരം,അച്ചു തുടങ്ങിയവർ പങ്കെടുത്തു.