തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ കേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റെയിൽവേ ഡിവിഷണൽ മാനേജർക്കും ശശി തരൂർ എം.പി കത്ത് നൽകി.

സെക്രട്ടേറിയറ്റിലെത്തുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൗണ്ടർ ഏറെ പ്രയോജനപ്രദമായിരുന്നു. ഇത് പുനരാരംഭിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നുമാണ് ശശി തരൂർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) ഡോ.മനീഷ് തപ്ലിയലിനുമാണ് തരൂർ കത്ത് നൽകിയിരിക്കുന്നത്.