തിരുവനന്തപുരം: സി.പി. എം പാളയം ഏരിയ സമ്മേളനത്തിന് തുടക്കമായി. ഹസ്സൻമരിക്കാർ ഹാളിൽ (എസ് .എസ് പോറ്റി നഗർ) ജില്ലാ സെക്രട്ടറി വി.ജോയി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എം.എൽ.എ താത്കാലിക അദ്ധ്യക്ഷനായി. മുതിർന്ന പാർട്ടി അംഗം ജി. രാജൻ പതാകയുയർത്തി.
സംഘാടക സമിതി ജനറൽ കൺവീനർ വഞ്ചിയൂർ പി. ബാബു രക്തസാക്ഷി പ്രമേയവും ജഗതി മോഹൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി സി. പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും തുടങ്ങി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം. വിജയകുമാർ, കടകംപ്പള്ളി സുരേന്ദ്രൻ, ടി .എൻ സീമ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. അജയകുമാർ, എൻ. രതീന്ദ്രൻ, ബി .പി മുരളി, ആർ. രാമു, ഡി. കെ മുരളി, സി .ജയൻബാബു, ജില്ലാ കമ്മിറ്റിയംഗം എ .എ റഷീദ് എന്നിവർ പങ്കെടുത്തു.

പ്രതിനിധി സമ്മേളനം ഇന്നുതുടരും. നാളെ വൈകിട്ട് അഞ്ചിന് എ .കെ. ജി സെന്റർ ജംഗ്ഷനിൽ നിന്ന് റെഡ് വോളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും. വഞ്ചിയൂർ ജംഗ്ഷനിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.