m-chadradethan

വർക്കല: വിജയത്തിന്റെ വഴി കൂട്ടായ്മയാണെന്നും പ്രയാസകരമായ ഏതു പദ്ധതിയും വിജയത്തിൽ എത്തിക്കാൻ ടീം വർക്കിലൂടെ സാധിക്കുമെന്നും ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ എം. ചന്ദ്രദത്തൻ പറഞ്ഞു. വർക്കല എസ്.എൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റും കോളേജ് പ്രിൻസിപ്പലുമായ ഡോ.എസ്.ഷീബ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡി.ജി.പി ഹേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.പൂർവ വിദ്യാർത്ഥികളായ എം. ചന്ദ്രദത്തൻ, എ.ഹേമചന്ദ്രൻ, അജി .എസ്.ആർ.എം, കെ.എം. ലാജി, അഡ്വ. സ്മിത സുന്ദരേശൻ, ഡോ. വി.അനിൽ, പി.എം.ബഷീർ, ജോഷി ബാസു, സജീർ രാജകുമാരി, വിജീഷ് നായർ, ബെൻസിലാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. റാങ്ക് ജേതാക്കളായ ശ്രുതിക. എം.എസ്. (ബി.എസ്. സി ജിയോളജി രണ്ടാം റാങ്ക് ), ഗോപിക .എം. (ബി.എസ്.സി.ജിയോളജി മൂന്നാം റാങ്ക്), നിമിഷ .എസ്. (എം.എസ്.സി.ജിയോളജി ഒന്നാം റാങ്ക്) വൈശാഖി. ആർ. (എം.എസ്.സി.ജിയോളജി രണ്ടാം റാങ്ക്) അഞ്ജലി. എസ്. അജികുമാർ (എം.എസ്.സി.ജിയോളജി മൂന്നാം റാങ്ക്) അനന്തു. ആർ. (ബി.കോം ഹോട്ടൽ മാനേജ്മെന്റ് ഒന്നാം റാങ്ക്), ഹരികൃഷ്ണൻ (ബി.കോം ഹോട്ടൽ മാനേജ്മെന്റ് രണ്ടാം റാങ്ക്), സൗമ്യ. എസ്. (ബി.കോം ഹോട്ടൽ മാനേജ്മെന്റ് മൂന്നാം റാങ്ക്), നന്ദന. എസ്.എസ്. (ബി.എസ്.സി.ഫിസിക്സ് രണ്ടാം റാങ്ക്) എന്നിവരെയും ഉന്നത വിജയം നേടിയ മുഹ്സിന റഫീക്ക് (ബി.എസ്.സി. ബോട്ടണി), ഗൗരി. എസ് (ബി.എസ്.സി.കെമിസ്ട്രി), മാളവിക. എം.എസ്. (എം.എസ്.സി. അനലിറ്റിക്കൽ കെമിസ്ട്രി), ഹസ്ന .എസ് (ബി.എ.എക്കണോമിക്സ്), ഇ. ലിഷാന (എം.എ.എക്കണോമിക്സ്), ആദിത്യ (ബി.കോം ഫിനാൻസ്), ഗായത്രി എസ് കുമാർ (ബി.എ.ഹിസ്റ്ററി), ഹരിത. ജെ. (ബി.എസ്. സി മാത്തമാറ്റിക്), അനഘ മോഹനൻ (ബി. എ മലയാളം), മാനസപ്രദീപ് (ബി.എസ്.സി.സുവോളജി) എന്നീ വിദ്യാർത്ഥികളെയും ക്യാഷ് അവാർഡുകളും മൊമെന്റോയും നൽകി അനുമോദിച്ചു.പൂർവ്വ വിദ്യാർത്ഥിയായിരുന്ന എസ്.ഗിരീഷിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മൊമെന്റോയും ബി.എസ്. സി ഫിസിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ എസ്.എസ്.നന്ദനയ്ക്ക് സമ്മാനിച്ചു. തുടർന്നു വരുന്ന വർഷങ്ങളിൽ ബി.എസ്.സി. ഫിസിക്സ് പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥിക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകാൻ ഉദ്ദേശിച്ചുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ഗിരീഷിന്റെ സഹോദരി എസ്. വിദ്യ സഹപാഠികളായ അഡ്വ.സജ് എസ്.ശിവൻ, സജു, ബെൻസിലാൽ, ബിന്ദു എന്നിവർ ചേർന്ന് ഡോ. എസ്. ഷീബയ്ക്കും ഫിസിക്സ് വിഭാഗം മേധാവി ഡോ.സജേഷ് ശശിധരനും കൈമാറി.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാജിലാൽ, ഡോ. വി. സിനി, പി. കെ. സുമേഷ്, അഡ്വ. അജാക്സ് രാഘവൻ, കെ.ജി.തകിലൻ, ശശി, ശ്രീലത, പ്രഫുല്ല ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംഘടന സെക്രട്ടറി ജി.ശിവകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് മധു ദാമോദർ നന്ദിയും പറഞ്ഞു.