തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിമൻസ് കോളേജിൽ ജില്ലാപഞ്ചായത്തും ജില്ലാ സാമൂഹ്യ നീതി വകുപ്പും ചേർന്ന് സംഘടിപ്പിച്ച ഉണർവ് ജില്ലാതല ഭിന്നശേഷി ദിനാഘോഷങ്ങൾ വിവിധ കാലാപരിപാടികളോടെ സമാപിച്ചു. സമാപനസമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ആറ് സ്റ്റേജുകളിലായി നടന്ന മത്സരങ്ങളിൽ വിവിധ സ്കൂൾ - കോളേജുകളിൽ നിന്നായി 1500ഓളം വിദ്യർത്ഥികൾ പങ്കെടുത്തു.ചടങ്ങിൽ ഭിന്നശേഷി കുട്ടികൾക്കുള്ള വിജയാമൃതം അവാർഡ് ലൂസിയാന സാന്റോണിറ്റ,മുഹമ്മദ് ഷെഫീഖ്,അർഷാന സലിം,ഇസ്മയിൽ മുഹമ്മദ് നസീർ,ആദിത്യൻ,ഗൗരീഷ് ജയച്ചന്ദ്രൻ,ആര്യ എ.ബി എന്നിവർ മന്ത്രിയിൽ നിന്ന് ഏറ്രുവാങ്ങി.സഹചാരി പദ്ധതി പ്രകാരമുള്ള ഭിന്നശേഷി സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണം ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്ന സബ് ജഡ്ജി ഷംനാദ് നിർവഹിച്ചു.ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.ഷൈനി മോൾ,ജനറൽ കൺവീനർ അഡ്വ.പരശുവെയ്ക്കൽ മോഹനൻ എന്നിവർ സംസാരിച്ചു.