പൂവാർ: സാമൂഹ്യ-സന്നദ്ധ-സാംസ്കാരിക പ്രവർത്തകനായിരുന്ന കാഞ്ഞിരംകുളം ഗിരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ അനുസ്മരണയോഗം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.കെ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻ.എൽ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ഷൈലജ കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ഡി.സുനീഷ്,ഡോ.എസ്.മോഹന ചന്ദ്രൻ, ഡോ.വിജയകുമാർ ഇന്ദീവരം, അഡ്വ.പി.ലളിതാബായി, ആർ.ശകുന്തള,ശ്രീകുമാർ ഗാന്ധിപുരം, ജെ.ടി.ജപസിംഗ്, പി.സി.സുരേഷ്, എസ്.കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.