നെടുമങ്ങാട്: കാപ്പ കേസ് പ്രതി പേരില ഗിൽ ഗാൽ ഹൗസിൽ മുല്ല എന്ന് വിളിക്കുന്ന പ്രഭുരാജിനെ (29) ഒരു വർഷത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കി.വലിയമല,നെടുമങ്ങാട് സ്റ്റേഷൻ അതിർത്തികളിൽ അടിപിടി,അക്രമം,ദേഹോപദ്രവം,നരഹത്യശ്രമം,സ്ത്രീകൾക്കെതിരായ അതിക്രമം,ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങി ഗുരുതരമായ സമാധാന ലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് കേസ്.നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ കെ.എസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ അജിതാബീഗമാണ് പ്രതിയെ ജില്ലയിൽ നിന്ന് പുറത്താക്കിയത്.