cyber

നേമം: ടെലിഗ്രാം വഴി ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് മൂന്ന് ലക്ഷത്തിലേറെ തട്ടിയ ചെന്നൈ സ്വദേശിയെ നേമം പൊലീസ് അറസ്റ്റ് ചെയ്തു.ചെന്നൈ റോയപുരം കാശിമേട് ജി.എം പേട്ട റോഡ് ന്യൂ തിരുവള്ളുവർ നഗർ-13 വീട്ടിൽ പ്രഭുവിനെയാണ് (39) അറസ്റ്റ് ചെയ്തത്.ഇയാൾ ശാന്തിവിള കുരുമി സ്വദേശിയെ ടെലിഗ്രാം ആപ്പിലൂടെ പരിചയപ്പെടുകയും ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പലപ്പോഴായി 3.24 ലക്ഷമാണ് ഇയാൾ തട്ടിച്ചെടുത്തത്. ഇയാളെ റിമാൻഡ് ചെയ്തു.