പോത്തൻകോട്: തോട് അനധികൃതമായി മണ്ണിട്ട് നികത്തി നീന്തൽക്കുളവും റോഡും നിർമ്മിച്ച വ്യക്തിക്കെതിരെ കോടതി നിർദ്ദേശപ്രകാരം ശ്രീകാര്യം പൊലീസ് കേസെടുത്തു. ശ്രീകാര്യം ഉളിയാഴ് ത്തുറ വില്ലേജിൽ റീ സർവേ 365/5 ൽ ഉൾപ്പെട്ട സർക്കാർ വക തോട് റീസർവേ 365/4 ൽ ഉൾപ്പെട്ട വസ്തുവിനോട് ചേർത്ത് മണ്ണിട്ട് നികത്തുകയും കോൺക്രീറ്റ് റോഡും നീന്തൽക്കുളത്തിന്റെ ഭാഗങ്ങളും നിർമ്മിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. വസ്തു ഉടമ കേരളാദിത്യപുരം അർച്ചനക്കെതിരെയാണ് കേസെടുത്തത്. പൗഡിക്കോണം വിഷ്ണുനഗർ അശ്വരഥത്തിൽ എ.സജുകുമാർ നൽകിയ ഹർജിയെ തുടർന്നാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.