
പാറശാല: സി.പി.എം പാറശാല ഏരിയ കമ്മിറ്റി സെക്രട്ടറിയായി എസ്.അജയകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. കടകുളംശശി, വി.എസ്.ബിനു, വി.താണുപിള്ള, വി.സുരേഷ്, ആർ.ബിജു, വൈ. സതീഷ്, എസ്.സുരേഷ്, എസ്.കെ.ബെൻഡാർവിൻ, എൻ.രാധാകൃഷ്ണൻ, എൽ.മഞ്ചുസ്മിത, ആർ.ശോഭന, ജെ.ജോജി, രാഹിൽ.ആർ നാഥ്, എൻ.എസ്.നവനീത് കുമാർ, കെ.അംബിക, ആർ.സുശീലൻ, എഫ്.ലോറൻസ്, എസ്.ബി.ആദർശ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.നിലവിലെ അംഗങ്ങളെ വീണ്ടും ഏരിയ കമ്മിറ്റി അംഗങ്ങളായി തുടരാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് മാർച്ചും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (ധനുവച്ചപുരം പഞ്ചായത്ത് ജംഗ്ഷൻ) കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.