തിരുവനന്തപുരം: പെൻഷൻ പരിഷ്‌കരണം നടത്താത്തതും അത് വൈകിപ്പിക്കുന്നതും തെറ്റാണെന്ന് മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.പ്രസിഡന്റ് വി.മുരളീധരൻ പിള്ള, ജനറൽ സെക്രട്ടറി പി.എ മുഹമ്മദ് അഷ്റഫ്, ട്രഷറർ എ.കെ ശ്രീകുമാർ, വൈസ് പ്രസിഡന്റ് എസ്. ബാലകൃഷ്ണൻ, പി.രാധാകൃഷ്ണൻ, ജെ.സി.എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.