f

തിരുവനന്തപുരം: വി.വി കരാട്ടെ സ്കൂളിന്റെ 40-ാം വാർഷികം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കരാട്ടെ സ്കൂൾ സ്ഥാപകൻ വി.വി.വിനോദ് ലോക മാസ്റ്റേഴ്സ് നിരയിൽ രണ്ടാംസ്ഥാനം നേടിയതിന്റെ ആഘോഷവും നടന്നു. ഒൻപതാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ്‌ നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യ കരാട്ടെ മാസ്റ്ററുമാണ് വിനോദ്. അയ്യങ്കാളി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്ക സഭ തിരുവനന്തപുരം സഹായ മെത്രാൻ ഹോളി കോർപസ്,പാളയം ഇമാം വി.പി.സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി.വി.രാജേഷ്, സ്വസ്തി ഫൗണ്ടേഷൻ സെക്രട്ടറി അബി ജോർജ്,മുൻ ഐ.ജി. എസ്.ഗോപിനാഥ്,ഖോ സംസ്ഥാന പ്രസിഡന്റ് വി.കെ.അനിൽകുമാർ, ബിജുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.