തിരുവനന്തപുരം:കവി സുഗതകുമാരിയുടെ 4-ാം ചരമവാർഷികത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സുഗതസ്മൃതി എന്ന പേരിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കവിത രചനാമത്സരം 8ന് നടക്കും.രാവിലെ 10ന് പാറ്റൂർ വാട്ടർ അതോറിട്ടി ഓഫീസിന് സമീപത്തുള്ള ഇൻസ്റ്റിറ്ര്യൂട്ടിലാണ് മത്സരം.യു.പി,ഹൈസ്കൂൾ,പ്ലസ്ടു,കോളേജ് വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037893148, 9567803710.