പോത്തൻകോട്: ഞാണ്ടൂർക്കോണത്ത് അടച്ചിട്ട വീട്ടിൽ മോഷണശ്രമം നടന്നതായി പരാതി.ഞാണ്ടൂർക്കോണം തയ്ക്കാവിന് സമീപം പല്ലവി വീട്ടിൽ പുഷ്പകുറുപ്പിന്റെ വീട്ടിലായിരുന്നു മോഷണശ്രമം. വീടിന്റെ വാതിലിന്റെ അടിഭാഗം പൊട്ടിച്ച് അകത്തുകയറിയ മോഷ്ടാവ് വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ വാരി വലിച്ചിട്ടു. വീട് നോക്കാൻ ഏല്പിച്ച വീട്ടുടമയുടെ സുഹൃത്ത് നാലാഞ്ചിറ കോൺവെന്റ് റോഡ് 'ഗോസ്പൽ ഹോമിൽ' ജോസ് വീട്ടിലെത്തി നോക്കുമ്പോഴാണ് സംഭവമറിയുന്നത്. ഇയാൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുടമ പുഷ്പ കുറുപ്പ് കോഴിക്കോടാണ് താമസിക്കുന്നതെന്നും വർഷത്തിൽ ഒരു മാസം ഇവിടെ വന്ന് താമസിക്കാറുണ്ടെന്നും സുഹൃത്ത് മൊഴി നൽകി.പ്രാഥമിക പരിശോധനയിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.