brc-parassala

പാറശാല: സമഗ്ര ശിക്ഷാ കേരളം പാറശാല ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം എസ്. എസ്.കെ ഡി.പി.സി ഡോ.ബി.നജീബ് ഉദ്‌ഘാടനം ചെയ്തു.പാറശാല ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.ഇ.ഒ സുന്ദർദാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.പി.ഒ ശ്രീകുമാരൻ.ബി, ബി.പി.സി ജയചന്ദ്രൻ.എസ്, ഐ.ഇ.ഡി.സി സാംരാജ് എ.കെ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും കുട്ടികൾക്കായി മാജിക് ഷോയും സംഘടിപ്പിച്ചു.