ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്.അപകടശേഷം കാർ നിറുത്താതെ പോയതായി പരാതി.ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിക്കാണ് പരിക്കേറ്റത്.വൈകിട്ട് സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് നടന്നുപോകുമ്പോൾ കിഴക്കേ നാലുമുക്കിൽ വച്ചായിരുന്നു അപകടം.ശബരിയെ ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽപാദത്തിൽ പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞു.