k

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു.പി.എം.ആർ വിഭാഗവും ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനും(ഐ.എ.പി.എം.ആർ) സംയുക്തമായി നടത്തിയ പരിപാടിയിൽ മെഡിക്കൽ പരിശോധനയും ബോധവത്കരണ ക്ലാസും നടന്നു.നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു.ഡോ.സന്തോഷ്.കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു.

ഐ.എ.പി.എം.ആർ കേരള ഘടകം പ്രസിഡന്റ് ഡോ.പി.സെൽവൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ്.ജെ.മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ, ഡോ.ചിത്ര, രാജേഷ്, നഴ്സിംഗ് അസിസ്റ്റന്റ് ശ്യാം, പരീക്ഷാഭവൻ ഉദ്യോഗസ്ഥ വന്ദന തുടങ്ങിയവർ പങ്കെടുത്തു. നന്ദലാല ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ വീൽചെയറുകൾ വിതരണം ചെയ്തു.