വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനിഗ്രന്ഥശാല 8 ന് വൈകിട്ട് 3ന് അനുമോദനസദസ് സംഘടിപ്പിക്കും.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാപ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,വൈസ് പ്രസിഡന്റ് ബി.സുശീല, ചെറ്റച്ചൽ വാർഡ്‌ മെമ്പർ സുരേന്ദ്രൻനായർ, പരപ്പാറ വാർഡ്‌ മെമ്പർ ചായംസുധാകരൻ, എസ്.ബിനു,കെ.രത്നാകരൻ, ചായം വാർഡ്‌മെമ്പർ ശോഭനകുമാരി,ഗ്രന്ഥശാലാസെക്രട്ടറി ഡോ.കെ.ഷിബു എന്നിവർ പങ്കെടുക്കു.