വിതുര: ഡി.വൈ.എഫ്.ഐ വിതുര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 9ന് ഉച്ചയ്ക്ക് 2ന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ പ്രതിഭാസംഗമം സംഘടിപ്പിക്കും. സ്റ്റേറ്റ് ലൈബ്രറികൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും.ഡി.വൈ.എഫ്.ഐ മേഖലാപ്രസിഡന്റ് ജെ.ഷാഫി അദ്ധ്യക്ഷതവഹിക്കും. മേഖലാസെക്രട്ടറി അജിത്.എസ്.ജോയി സ്വാഗതം പറയും.ജി.സ്റ്റീഫൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.സി.പി.എം വിതുര ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എസ്.മധുസൂദനൻ,ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റിഅംഗം എ.എം.അൻസാരി, എം.എസ്.സിയാദ്,എസ്.ബി.അരുൺ,പി.ര‌ഞ്ജു,ഇ.സുഭാഷ്,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ, എസ്.എൽ.കൃഷ്ണകുമാരി, ആർ.നിതിൻ തുടങ്ങിയവർ പങ്കെടുക്കും.