
വിഴിഞ്ഞം:കെ.കാമരാജിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.കേന്ദ്ര റിട്ടേണിംഗ് ഓഫീസർ നെല്ലിമൂട് പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ദേശീയ ചെയർമാൻ ഡോ.എ.നീലലോഹിതദാസ്,ജനറൽ സെക്രട്ടറി ഡോ.ജോൺ കുമാർ,അഡ്വ.ബാലജനാധിപതി,വി.സുധാകരൻ, തെന്നൂർക്കോണം ബാബു,എ.ശ്രീധരൻ,സണ്ണി തോമസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ ഭാരവാഹികളായി കൊച്ചറ മോഹനൻ നായർ (പ്രസിഡന്റ്).കെ.വർഗീസ്,എ.ഷൈൻകുമാർ (വൈസ് പ്രസിഡന്റുമാർ), എസ്.കെ.വിജയകുമാർ,അഡ്വ.ബിജുഇമ്മാനവേൽ,ജോസ് പൂവള്ളം മുട്ടിൽ (സെക്രട്ടറിമാർ) എൻ.ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു