
തിരുവനന്തപുരം: ബി.ജെ.പി ബന്ധമവസാനിപ്പിച്ച് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് കെ.പി.സി.സി ആസ്ഥാനത്ത് സ്വീകരണം നൽകി. ഇന്നലെ രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ എത്തിയ അദ്ദേഹത്തെ കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി എം.ലിജു ഷാൾ അണിയിച്ച് സ്വീകരിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു,രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ് തുടങ്ങിയവരുമുണ്ടായിരുന്നു. സ്വേച്ഛാധിപത്യ സംവിധാനത്തിൽ നിന്നും പുറത്ത് വന്ന് കോൺഗ്രസെന്ന ജനാധിപത്യമതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു.