veed

കുറ്റിച്ചൽ: കുറ്റിച്ചലിൽ വീട് കത്തി നശിച്ചു. പരുത്തിപ്പള്ളി സി.എസ്.ഐ വളപ്പിൽ മണിഗീതം എന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗീതകുമാരിയുടെ വീട്ടിലാണ് തീ പടർന്നത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.പ്രേമചന്ദ്രനും കുടുംബവുമാണ് ഇവിടെ താമസം.തീ പടർന്നപ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. വിവരമറിഞ്ഞ് വീട്ടുകാർ എത്തുമ്പോഴേക്കും ആധാരം ഉൾപ്പെടെയുള്ള രേഖകളും വീട്ടുപകരണങ്ങളുമൊക്കെ കത്തിനശിച്ചു.വീടിനും സാരമായി കേടുപറ്റിയിട്ടുണ്ട്.അഗ്നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്. മുറിയിലെ മീറ്റർ ബോർഡിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.