
മലയിൻകീഴ് : പുന്നവൂർ-കൊറ്റംപള്ളി റോഡിന്റെ നിർമ്മാണോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ.നിർവഹിച്ചു.പുന്നാവൂരിൽ ചേർന്ന യോഗത്തിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ഷിബു അദ്ധ്യക്ഷത വഹിച്ചു.മാറനല്ലൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബുസജയൻ, രജി, രജിത്ത് ബാലകൃഷ്ണൻ,ശോഭന ചന്ദ്രൻ എന്നിവർ സംസാരിച്ചു.