തിരുവനന്തപുരം: അനന്തമായി നീണ്ടുപോയ തിരുമല - തൃക്കണ്ണാപുരം റോഡ് നവീകരണം ഒടുവിൽ യാഥാർത്ഥ്യമാവുന്നു.തിരുമല ജംഗ്ഷൻ മുതൽ തൃക്കണ്ണാപുരം പാലം വരെയുള്ള 3.9 കിലോമീറ്റർ റോഡാണ് 24.4 കോടി ചെലവിൽ വികസിപ്പിക്കുന്നത്. റോഡിന്റെ ഇരുവശത്തെയും ഭിത്തി നിർമ്മാണവും മണ്ണിട്ട് നിറയ്ക്കൽ ജോലികളും പുരോഗമിക്കുകയാണ്. ഇതിനൊപ്പം 2.4 കോടി രൂപ ചെലവിട്ട് അമൃത് പദ്ധയിലുൾപ്പെടുത്തി ഇരുവശത്ത് കൂടിയുള്ള കുടിവെള്ള പൈപ്പിടൽ ജോലികളും സിറ്റി ഗ്യാസ് പദ്ധതിക്കായുള്ള പൈപ്പ് സ്ഥാപിക്കലും നടക്കുകയാണ്.
പദ്ധതിച്ചെലവ് - 26.8 കോടി
ഭരണാനുമതി ലഭിച്ചു
സ്ഥലമേറ്രെടുത്തിട്ട് കാലങ്ങളായെങ്കിലും ഇവിടെ നിർമ്മാണം തടസപ്പെട്ട് ജനങ്ങൾ ആകെ ദുരിതത്തിലായിരുന്നു.റോഡ് വികസനത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർണമായും പൂർത്തീകരിച്ചിട്ടുണ്ട്. നിലവിലെ റോഡിന്റെ വീതി 8 മീറ്ററിൽ നിന്നും 15 മീറ്ററായി ഉയർത്തുന്നതിനുള്ള ജോലികൾ ആരംഭിച്ചു. ഒന്നാംഘട്ട പദ്ധതിയിൽ റോഡിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള 3.8 കോടി രൂപ എസ്റ്റിമേറ്റിന് സർക്കാർ ഭരണാനുമതി നൽകി. 8കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്കും ഭരണാനുമതി ലഭിച്ചു.
എസ്.എൽ കൺസ്ട്രക്ഷൻസാണ് കരാറേറ്റെടുത്തിരിക്കുന്നത്.2024-25 വർഷത്തെ ബഡ്ജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തിയ മൂന്നാംഘട്ട പ്രവൃത്തികൾക്ക് 1204 ലക്ഷം രൂപയുടെ