
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വീടുകളിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രമുഖ മോഷ്ടാവിനെ പ്രത്യേക സംഘം പിടികൂടി. തിരുവണ്ണാമലൈ, മാരിമങ്കലം സ്വദേശി രാമജയം (38)ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേഷ് വരരാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പുതുച്ചേരിയിൽ വച്ച് പിടികൂടിയത്. തമിഴ്നാട്ടിൽ മാത്രം 25 ഓളം കേസുകളിൽ പ്രതിയാണ് രാമജയമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശം നിന്ന് 120 ഗ്രാം സ്വർണവും 20000 രൂപയും ഒരു കാറും പിടിച്ചെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നതായും പൊലീസ് അറിയിച്ചു.