
തിരുവനന്തപുരം: തായ്ലൻഡിൽ ചിയാംഗ് മയിൽ നടന്ന മിനി ഗോൾഫ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡലുകൾ നേടിയ കേരള താരങ്ങളെ മന്ത്രി വി.അബ്ദുൾറഹ്മാൻ അനുമോദിച്ചു.മിനി ഗോൾഫ് താരങ്ങളായ ഷജീർ മുഹമ്മദ്,കൃഷ്ണ.ബി,അഭിമന്യു.വി.നായർ,ആരോൺ മാത്യു,ഭദ്ര.ആർ.നായർ എന്നിവരെയാണ് അനുമോദിച്ചത്. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മിനി ഗോൾഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിനോദ് കുമാർ,ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് റസിൻ,സ്‌പോർട്സ് കൗൺസിൽ അംഗം ബോബി.സി.ജോസഫ്, മിനി ഗോൾഫ് സംസ്ഥാന ഭാരവാഹികളായ അജയ് കുമാർ,അനീഷ് കുമാർ,സുജിത് പ്രഭാകർ എന്നിവർ പങ്കെടുത്തു.