gov

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനപ്പോരിൽ ഗവർണർ കൗശലത്തോടെ കളിച്ചപ്പോൾ സർക്കാരിന് തിരിച്ചടി. ആരോഗ്യ സർവകലാശാലാ വി.സിയായി ഡോ.മോഹനൻ കുന്നുമ്മേലിനെ പുനർനിയമിച്ചതിനെതിരേ ഭരണകക്ഷി എം.എൽ.എയായ സച്ചിൻദേവിന്റെ ക്വാവാറണ്ടോ ഹർജി കോടതി തള്ളിയതോടെയാണിത്.

കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ സർക്കാർ പ്രയോഗിച്ച തന്ത്രങ്ങളാണ് ഡോ.മോഹനൻ കുന്നുമ്മേലിനെ പുനർനിയമിക്കാൻ ഗവർണർ പ്രയോഗിച്ചത്. പുനർനിയമനത്തിന് സെർച്ച് കമ്മിറ്റി വേണ്ടെന്ന അന്നത്തെ സർക്കാർ വാദവും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവുമാണ് ഗവർണർ ആയുധമാക്കിയത്. പുനർനിയമനം അനുവദനീയമാണെന്ന സുപ്രീംകോടതി ഉത്തരവും ഗവർണറെ തുണച്ചു.

കണ്ണൂരിൽ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിജ്ഞാപനം റദ്ദാക്കിയാണ് ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത്. ആരോഗ്യ സർവകലാശാലയിൽ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയെ സർക്കാർ ഹൈക്കോടതിയിൽ പോയി സ്റ്റേ ചെയ്യിച്ചു. വി.സി പുനർനിയമനം സുപ്രീംകോടതി ശരി വച്ചതാണ്. എന്നാൽ ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനാവശ്യപ്പെട്ട് പ്രോചാൻസലറായ മന്ത്രി ആർ.ബിന്ദു നൽകിയ കത്തുകളാണ് വിനയായത്. സർക്കാരിന്റെ അനാവശ്യ ഇടപെടൽ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ചാൻസലർക്ക് സ്വതന്ത്രസ്വഭാവത്തോടെ സ്വന്തം അധികാരമുപയോഗിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിലാണ് ഗവർണർ കേരളത്തിലെ രണ്ടാമത്തെ വി.സി പുനർനിയമനം ആരോഗ്യ സർവകലാശായിൽ നടത്തിയത്.

പദവിയിലിരിക്കുന്നയാൾ സ്ഥാപനത്തിന് മുതൽക്കൂട്ടാണെന്നും, അദ്ദേഹം ഇരുന്ന കാലയളവിൽ അസാധാരണ മികവ് പ്രകടിപ്പിച്ചുവെന്നും കണ്ടാൽ ഒന്നിലധികം തവണ വി.സിയായി നിയമനം നൽകാമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.

അറുപത് കഴിഞ്ഞവരെ വി.സിമാരായി നിയമിക്കാൻ കഴിയില്ലെന്ന വ്യവസ്ഥ ആദ്യനിയമനത്തിൽ മാത്രമാണ് ബാധകമെന്നും പുനർനിയമനത്തിൽ ബാധകമല്ലെന്നും ഉത്തരവിലുണ്ടായിരുന്നു. പുനർനിയമനം ചാൻസലർക്ക് സ്വതന്ത്രമായി തീരുമാനിക്കാം-കണ്ണൂർ വി.സിക്കേസിൽ സുപ്രീംകോടതിയുടെ ഈഉത്തരവാണ് സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടിയായത്.

ആരോഗ്യ സർവകലാശാലാ വി.സിയായി ഡോ.മോഹനൻ കുന്നുമ്മേലിനെ പുനർനിയമിക്കണമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നെങ്കിൽ ഗവർണർക്ക് പുനർനിയമനം അസാദ്ധ്യമായിരുന്നു.

സ​ച്ചി​ൻ​ദേ​വി​ന്റെ​ ​ഹ​ർ​ജി​ ​അ​നു​വ​ദി​ച്ചി​ല്ല

കൊ​ച്ചി​:​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​റാ​യി​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ലി​ന് ​പു​ന​ർ​നി​യ​മ​നം​ ​ന​ൽ​കി​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​യെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​കെ.​എം.​സ​ച്ചി​ൻ​ദേ​വ് ​എം.​എ​ൽ.​എ​ ​ഫ​യ​ൽ​ ​ചെ​യ്ത​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​തീ​ർ​പ്പാ​ക്കി.​ ​ഇ​തേ​ ​വി​ഷ​യ​ത്തി​ൽ​ ​നി​ല​വി​ൽ​ ​സിം​ഗി​ൾ​ബെ​ഞ്ചി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ ​ഹ​ർ​ജി​യി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​റും​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​വും​ ​അം​ഗ​മാ​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​അ​വ​സാ​നി​പ്പി​ച്ച​ത്.
വി.​സി​യെ​ ​നി​യ​മി​ക്കു​ന്ന​തി​നാ​യി​ ​സേ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​ ​ഗ​വ​‌​‌​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​നേ​ര​ത്തെ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​സിം​ഗി​ൾ​ബെ​ഞ്ച് ​സ്റ്റേ​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ചാ​ൻ​സ​ല​രാ​യ​ ​ഗ​വ​ർ​ണ​ർ​ ​ഡോ.​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ലി​ന് ​പു​ന​ർ​നി​യ​മ​നം​ ​ന​ൽ​കി​യ​ത്.​ ​ഇ​ത് ​ചോ​ദ്യം​ ​ചെ​യ്ത് ​സിം​ഗി​ൾ​ബെ​ഞ്ചി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ ​ഹ​ർ​ജി​യി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തു​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ച​ത്.