വർക്കല: ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും എം.എസ് സുബ്ബുലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എം.എസ് സുബ്ബുലക്ഷ്മി സംഗീതോത്സവം 8 മുതൽ 13വരെ വർക്കല മൈതാനം എസ്.ആർ. മിനി ഓഡിറ്റോറിയത്തിൽ നടക്കും. 8ന് വൈകിട്ട് 5.30ന് ഡോ. എൻ.ജെ. നന്ദിനി ഭദ്രദീപം തെളിയിക്കുന്നതോടെ ആറു ദിവസത്തെ സംഗീതോത്സവത്തിന് തുടക്കമാകും. അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡോ. പി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും.ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ,അനർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജു,ബി. ജോഷ്ബാസു,പി.രവീന്ദ്രൻ നായർ എന്നിവർ സംസാരിക്കും. 6 മണിമുതൽ ഡോ.എൻ.ജെ.നന്ദിനിയുടെ സംഗീത കച്ചേരി,9ന് ചേർത്തല ജി.ശ്രീറാമിന്റെ സംഗീത കച്ചേരി. 10ന് ചെന്നൈ ജി.രാമനാഥന്റെ സാക്സോഫോൺ സംഗീത കച്ചേരിയും ആർട്ടിസ്റ്റ് ജോഷെ ഇൻറർനാഷണലിന്റെ ടെലിപ്പതി ചിത്രരചനയും. 11 ന് ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മകുമാ ആൻഡ് പാർട്ടിയുടെ ഭാവഗീത് സംഗീത നിശ. 12ന് വിവേക് മൂഴിക്കുളത്തിന്റെ സംഗീത കച്ചേരി. 13ന് സുബ്ബലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബിലെ ഗായകർ അവതരിപ്പിക്കുന്ന സംഗീത നിശ്ചയം.ദിവസവും വൈകിട്ട് 5. 30 മുതൽ ആരംഭിക്കുന്ന സംഗീത കച്ചേരിക്ക് പ്രവേശനം സൗജന്യമായിരിക്കും.