parassala-block-panchayat

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ നാലാം ഘട്ടം പ്രവർത്തനങ്ങൾക്ക് പാറശാല ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് ഇഞ്ചിവിള ഗവ.എൽ.പി.സ്‌കൂൾ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. ഇഞ്ചിവിള വാർഡ് മെമ്പർ മായ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത മുഖ്യാതിഥിയായി. പൂവാർ സി.എച്ച്.എസ്.സി മെഡിക്കൽ ഓഫീസർ ഡോ.എബി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിതകുമാരി, ബ്ലോക്ക് അംഗം വൈ.സതീഷ്, സ്‌കൂൾ പ്രധാന അദ്ധ്യാപിക വെർജിൻ, ഡോ.സോണിയ, ഡോ.സീബ ബാലകൃഷ്‌ണൻ, ഡോ.മണി, ഹെൽത്ത് സൂപ്പർവൈസർ ശ്രീതിലകരാജ്, ജോയിന്റ് ബി.ഡി.ഒ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.തിരുവനന്തപുരം ആർ.സി.സി, പാറശാല താലൂക്ക് ആസ്ഥാന ആശുപത്രി, ശ്രീ മൂകാംബിക മെഡിക്കൽ കോളേജ്, പാറശാല സരസ്വതി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും ക്യാമ്പിന് നേത‌ൃത്വം നൽകി.