gramashabdam

പാറശാല: ഗ്രാമശബ്ദം സാംസ്കാരിക കൂട്ടായ്മയുടെ വാർഷികോത്സവം സമാപിച്ചു.ഗ്രാമശബ്ദം സാഹിത്യസാംസ്കാരിക കൂട്ടായ്മാവാർഷികമാണ് ധനുവച്ചപുരത്ത് നടന്നത്.സമാപന സമ്മേളനവും അനുമോദന സദസും മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു.കൊല്ലയിൽ ഗ്രാമപഞ്ചായത്ത് അംഗം വി.ബിന്ദുബാല ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബിജുബാലകൃഷ്ണൻ സാംസ്കാരിക പ്രഭാഷണവും ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള സമാപന സന്ദേശവും നൽകി. ഗ്രാമശബ്ദം ട്രഷറർ രാജൻജി മാസ്റ്റർ, മലയാള നാടകകൃത്ത് ശ്രീകണ്ഠൻ നായർ, കൊല്ലയിൽ ശിവരാമൻ, കുന്നത്തുകാൽ ശ്രീകണ്ഠൻ, ശ്രീകുമാരൻനായർ,സുനിൽ ടി.എസ് എന്നിവർ സംസാരിച്ചു.