ആറ്റിങ്ങൽ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കയർ തൊഴിലാളികൾ ഇന്ന് പണിമുടക്കും.

പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ സർക്കാരാഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. ചിറയിൻകീഴ് ശാർക്കര വില്ലേജിന് മുന്നിലെ പ്രതിഷേധ ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗവും യുണിയൻ ജില്ലാ പ്രസിഡന്റുമായ ആർ.സുഭാഷും അഴൂർ വില്ലേജോഫീസിന് മുന്നിലെ പ്രതിഷേധ സമരം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എൻ. സായികുമാറും കോവളത്ത് കയർ ഇൻസ്പെക്ടർ ഓഫീസിനു മുന്നിൽ കോവളം ഏരിയാ സെക്രട്ടറി അഡ്വ.എസ്.അജിത്തും വക്കം കൃഷി ഓഫീസിനുമുന്നിലെ പ്രതിഷേധം ഒ.എസ്. അംബിക എം.എൽ.എയും അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിനുമുന്നിലെ പ്രതിഷേധം യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രനും കഠിനംകുളം വില്ലേജിന് മുന്നിലെ പ്രതിഷേധം യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കഠിനംകുളം സാബുവും ഉദ്ഘാടനം ചെയ്യും.